Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : School Children

മ​ണ്ണി​ൽ കു​ഴി​ച്ചി​ട്ട ന​വ​ജാ​ത ശി​ശു​വി​ന് പു​ന​ർ​ജ​ന്മം; ര​ക്ഷ​ക​രാ​യ​ത് സ്കൂ​ൾ കു​ട്ടി​ക​ൾ

ഷി​ല്ലോം​ഗ്: മേ​ഘാ​ല​യ​യി​ൽ മ​ണ്ണി​ൽ കു​ഴി​ച്ചി​ട്ട ന​വ​ജാ​ത ശി​ശു​വി​നെ ര​ക്ഷി​ച്ച് സ്കൂ​ൾ വി​ദ്യാ​ർ​ഥി​ക​ൾ. റി-​ഭോ​യ് ജി​ല്ല​യി​ൽ മ​ഹാ​തി പ്ര​ദേ​ശ​ത്താ​ണ് സം​ഭ​വം. സ്കൂ​ൾ കു​ട്ടി​ക​ളാ​ണ് കു​ഞ്ഞി​നെ മ​ണ്ണി​ന് അ​ടി​യി​ൽ നി​ന്നും ര​ക്ഷി​ച്ച​ത്.

ചെ​റി​യ കു​ഴി ക​ണ്ട് അ​സ്വ​ഭാ​വി​ക​ത തോ​ന്നി​യ കു​ട്ടി​ക​ൾ മ​ണ്ണ് മാ​റ്റി​യ​പ്പോ​ഴാ​ണ് കു​ഞ്ഞി​നെ ക​ണ്ട​ത്. കു​ഞ്ഞി​നെ ഉ​ട​ൻ​ത​ന്നെ മ​ഹാ​തി പ്രാ​ഥ​മി​കാ​രോ​ഗ്യ കേ​ന്ദ്ര​ത്തി​ൽ എ​ത്തി​ച്ച് അ​ടി​യ​ന്ത​ര വൈ​ദ്യ​സ​ഹാ​യം ന​ൽ​കി. കു​ഞ്ഞ് നി​രീ​ക്ഷ​ണ​ത്തി​ൽ തു​ട​രു​ക​യാ​ണ്.

സ​മ​യോ​ചി​ത​മാ​യ ഇ​ട​പെ​ട​ൽ ന​ട​ത്തി കു​ട്ടി​യെ ര​ക്ഷി​ച്ച സ്കൂ​ൾ വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് അ​ഭി​ന​ന്ദ​ന​പ്ര​വാ​ഹ​മാ​ണ്. അ​തേ​സ​മ​യം, ഈ ​സം​ഭ​വം പ്ര​ദേ​ശ​ത്ത് വ​ലി​യ ആ​ശ​ങ്ക സൃ​ഷ്ടി​ച്ചി​ട്ടു​ണ്ട്. വി​ഷ​യ​ത്തി​ൽ പോ​ലീ​സ് സ്വ​മേ​ധ​യ കേ​സെ​ടു​ത്തി​ട്ടു​ണ്ട്.

Latest News

Corehub Up